Skip to main content
ഇലക്ഷന്‍  പ്രക്രിയയുടെ തത്സമയനിരീക്ഷണത്തിനായി വിപുലമായ ജില്ലാതല കേന്ദ്രീകൃത 'വാര്‍ റൂം' പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍  എന്‍. ദേവിദാസ് . ലോക്‌സഭാ മണ്ഡലത്തിലെ ബൂത്തുകളുടെ നിരീക്ഷണം, പ്രശ്‌നബാധിത ബൂത്തുകള്‍ക്കായി വെബ് കാസ്റ്റിംഗ് സംവിധാനംമുഖേനയുള്ള പ്രത്യേക ടീമിനെ നിയോഗിച്ചുള്ള നിരീക്ഷണം, ക്വിക്ക് റെസ്‌പോണ്‍സ് ടീം എന്നിവയടങ്ങുന്നതാണ് കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂം. പോളിങ് സാമഗ്രികളുടെ വിതരണം, ഉദ്യോഗസ്ഥവിന്യാസത്തിന്റെ നിരീക്ഷണം എന്നിവ പോള്‍ മാനേജര്‍ സംവിധാ

ഇലക്ഷന്‍ 'വാര്‍ റൂം' പ്രവര്‍ത്തനം ആരംഭിച്ചു : ജില്ലാ കലക്ടര്‍

ഇലക്ഷന്‍ പ്രക്രിയയുടെ തത്സമയനിരീക്ഷണത്തിനായി വിപുലമായ ജില്ലാതല കേന്ദ്രീകൃത 'വാര്‍ റൂം' പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് . ലോക്‌സഭാ മണ്ഡലത്തിലെ ബൂത്തുകളുടെ നിരീക്ഷണം, പ്രശ്‌നബാധിത ബൂത്തുകള്‍ക്കായി വെബ് കാസ്റ്റിംഗ് സംവിധാനംമുഖേനയുള്ള പ്രത്യേക ടീമിനെ നിയോഗിച്ചുള്ള നിരീക്ഷണം, ക്വിക്ക് റെസ്‌പോണ്‍സ് ടീം എന്നിവയടങ്ങുന്നതാണ് കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂം. പോളിങ് സാമഗ്രികളുടെ വിതരണം, ഉദ്യോഗസ്ഥവിന്യാസത്തിന്റെ നിരീക്ഷണം എന്നിവ പോള്‍ മാനേജര്‍ സംവിധാനം ഉപയോഗിച്ച് നിരീക്ഷിക്കും. ഇലക്ഷന്‍ സംബന്ധമായ വിവരങ്ങളൊക്കെ അതിവേഗം ലഭ്യമാക്കുന്ന തരത്തിലാണ് വാര്‍ റൂം ക്രമീകരണം.

ഉദ്യോഗസ്ഥര്‍ക്ക് പോളിങ് സാമഗ്രികള്‍ കൈമാറുന്നത് മുതലുള്ള 20 പ്രവൃത്തികള്‍ രേഖപ്പെടുത്തിയാണ് വോട്ടിംഗ് പ്രക്രിയ നടത്തുക. പോളിങ് സാമഗ്രികളുമായി ബൂത്തില്‍ എത്തിച്ചേര്‍ന്നു പോളിങ് ബൂത്ത് സജ്ജീകരിച്ച ശേഷം 'ഓള്‍ ഇന്‍ പൊസിഷന്‍' എന്ന വിവരവും ആപ്പില്‍ ഉള്‍ക്കൊള്ളിക്കും.

വോട്ടിംഗ് ദിനത്തില്‍ രാവിലെ 5:30 നുള്ള മോക്ക്‌പോള്‍, വിജകരമായ പൂര്‍ത്തീകരണം എന്നിവ ആപ്പില്‍ രേഖപ്പെടുത്തും. 7 മണിക്ക് വോട്ടിംഗ് ആരംഭിച്ച് ഒരുമണിക്കൂറിനകം ആദ്യ വോട്ടര്‍ ടേണ്‍ ഔട്ട് ( സ്ത്രീ, പുരുഷ,ട്രാന്‍സ് ജന്‍ഡര്‍, ടോട്ടല്‍) ആപ്പില്‍ ലഭ്യമാകും. ഓരോ മണിക്കൂര്‍ ഇടവിട്ട് പ്രെസിഡിങ് ഓഫീസര്‍/ഫസ്റ്റ് പോളിങ് ഓഫീസര്‍ ടേണ്‍ ഔട്ട് അപ്‌ഡേറ്റ് നടത്തും. പോളിങ് അവസാനിച്ച ശേഷം അവസാനിച്ച സമയവും, ഫൈനല്‍ വോട്ട്കൗണ്ടും, പോളിങ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കാന്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടതായും രേഖപ്പെടുത്തും. സാമഗ്രികള്‍ തിരിച്ചേല്‍പ്പിച്ച ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി എന്ന് ചേര്‍ക്കും. ഓരോ അസിസ്റ്റന്റ് റിട്ടേര്‍ണിംഗ് ഓഫീസറുടെയും പരിധിയിലുള്ള മുഴുവന്‍ ബൂത്തുകളിലും നടപടികളുടെ വിവരങ്ങളെല്ലാം അറിയുവാന്‍ സംവിധാനം സഹായകമാകും.

അടിയന്തര ഘട്ടങ്ങളില്‍ സഹായത്തിനായി 'എസ്.ഓ.എസ്' സംവിധാനവും ഉള്‍പ്പെടുത്തി. ക്രമസമാധാന പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ സെക്ടറില്‍ ഓഫീസര്‍മാര്‍ക്ക് ഓരോ ബൂത്തിന്റേയും ചുമതലയുള്ള ഡി.വൈ.എസ്.പി ക്ക് വിവരം കൈമാറാനുമാകും.

പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമാണെന്ന് വാര്‍ റൂം വഴി ഉറപ്പാക്കാനുമാകും. ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ സമയബന്ധിതമായി ഫോണ്‍ മുഖാന്തിരം നല്‍കുകയും ചെയ്യും. ഓരോ എ.ആര്‍.ഓ. മാരുടെയും മണ്ഡലപരിധിയിലുള്ള വിതരണകേന്ദ്രങ്ങളില്‍ ഹെല്പ് ഡെസ്‌കും പ്രവര്‍ത്തിക്കും.

റിട്ടേണിംഗ് ഓഫീസര്‍ ഓരോ രണ്ടു മണിക്കൂര്‍ ഇടവിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പോള്‍ ശതമാനം എന്‍കോര്‍ വെബ്‌സൈറ്റ് മുഖാന്തിരം നല്‍കും. പൊതുജനങ്ങള്‍ക്ക് വെബ്‌സൈറ്റ് മുഖാന്തിരം ഈ വിവരങ്ങള്‍ ലഭിക്കും. ഇതിനായി പ്രത്യേക ടീമിനെ നിയോഗിച്ചു. ബി.എസ്.എന്‍.എല്‍, പോലീസ് വകുപ്പുകളുടെ സഹായവും വാര്‍ റൂമിന്റെ സുഗമപ്രവര്‍ത്തനത്തിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

date