Skip to main content

വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി ചീഫ് ഇലക്ടറല്‍ ഓഫീസര്‍

 

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ജൂണ്‍ നാലിന് നടക്കുന്ന വോട്ടെണ്ണല്‍ സംബന്ധിച്ച ക്രമീകരണങ്ങള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗളിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ കൊച്ചി സര്‍വകലാശാലയിലെ (കുസാറ്റ്) വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ച് സജ്ജീകരണങ്ങള്‍ വിലയിരുത്തി. കുസാറ്റിലെ വിവിധ വോട്ടെണ്ണല്‍ ഹാളുകള്‍ അദ്ദേഹം സന്ദര്‍ശിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി.

തുടര്‍ന്ന് കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. വോട്ടെണ്ണല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ഓരോ മണ്ഡലത്തിലെയും ഉപവരണാധികാരികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. എന്‍കോര്‍ സോഫ്റ്റ് വെയര്‍ സംബന്ധിച്ച വിവരങ്ങളും വോട്ടെണ്ണല്‍ ദിനത്തില്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും അദ്ദേഹം വിശദീകരിച്ചു. വോട്ടെണ്ണല്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആശ സി. എബ്രഹാം എന്നിവരും വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശനത്തിലും തുടര്‍ന്ന് നടന്ന യോഗത്തിലും പങ്കെടുത്തു.

date