Skip to main content

കാപ്പിക്കുരു, കുരുമുളക് വില്‍പനയ്ക്ക്

ഷോളയാര്‍ പട്ടികവര്‍ഗ സര്‍വീസ് സഹകരണ സംഘത്തിന്റെ തോട്ടത്തില്‍ 100 ശതമാനം ജൈവരീതിയില്‍ കൃഷി ചെയ്ത 5880 കിലോ കാപ്പികുരുവും 115 കിലോ കുരുമുളകും വില്‍പ്പനയ്ക്ക് തയ്യാറായതായി ഇരിഞ്ഞാലക്കുട ആര്‍.ഡി.ഒ അറിയിച്ചു. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ മെയ് 14ന് വൈകിട്ട് അഞ്ചുവരെ മലക്കപ്പാറയിലുള്ള സംഘം ഓഫീസിലും അതിരപ്പിള്ളി ട്രൈബല്‍ വാലി ഓഫീസിലും ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലും സ്വീകരിക്കും. മെയ് 15ന് ഉച്ചയ്ക്ക് 12ന് അതിരപ്പിള്ളി ട്രൈബല്‍ വാലി ഓഫീസില്‍ ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 9495354798, 9446769507.

date