Skip to main content

ഹയര്‍ സെക്കന്‍ഡറി: തൃശൂരില്‍ വിജയശതമാനം 82.40

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ തൃശൂര്‍ ജില്ലയില്‍ 82.40 ശതമാനം വിജയം. ഉപരിപഠനത്തിന് 27078 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. പരീക്ഷയെഴുതിയത് 32862 വിദ്യാര്‍ഥികളാണ്. 3907 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.  

ടെക്‌നിക്കല്‍ സ്‌കൂള്‍: 67 ശതമാനം വിജയം

ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ തൃശൂര്‍ ജില്ലയില്‍ 67 ശതമാനം വിജയം. പരീക്ഷ എഴുതിയ 31 വിദ്യാര്‍ഥികളില്‍ 21 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.

ഓപ്പണ്‍ സ്‌കൂള്‍ വിജയം 39 ശതമാനം

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ തൃശൂര്‍ ജില്ലയില്‍ ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 39 ശതമാനം വിജയം. പരീക്ഷ എഴുതിയ 1811 വിദ്യാര്‍ഥികളില്‍ 718 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 29 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് ലഭിച്ചു.

വി.എച്ച്.എസ്.സി: 77.59 ശതമാനം വിജയം

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിഭാഗത്തില്‍ തൃശൂര്‍ ജില്ലയ്ക്ക് 77.59 ശതമാനം വിജയം. പരീക്ഷയെഴുതിയ 2405 വിദ്യാര്‍ഥികളില്‍ 1866 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യരായി.

ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍: 100 ശതമാനം വിജയം

കേരള കലാമണ്ഡലം ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്.ടുവിന് 100 ശതമാനം വിജയം. പരീക്ഷയെഴുതിയ 60 വിദ്യാര്‍ഥികളില്‍ 60 പേരും ഉപരിപഠനത്തിന് അര്‍ഹരായി. 30 വീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതിയത്.

date