Skip to main content

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ്: മൂന്ന് പരാതികള്‍ തീര്‍പ്പാക്കി

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങില്‍ പരിഗണിച്ച ഏഴ് പരാതികളില്‍ മൂന്നെണ്ണം തീര്‍പ്പാക്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് പരാതികള്‍ പരിഗണിച്ചു. ബാക്കി പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.

തൃശൂര്‍ നഗരസഭയുടെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് അയ്യന്തോള്‍ സ്വദേശി സമര്‍പ്പിച്ച പരാതിയില്‍ ഗുണഭോക്തൃ സമിതിയുടെ തീരുമാനത്തിന് അനുസരിച്ച് നടപടി സ്വീകരിക്കാമെന്ന നഗരസഭാ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ അവസാനിപ്പിച്ചു.

വാഹനാപകട കേസില്‍ പുനരന്വേഷണം നടത്തണമെന്ന ആവശ്യവുമായി കമ്മീഷനെ സമീപിച്ച മണ്ണുത്തി സ്വദേശിയുടെ ഹര്‍ജിയില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതി തീര്‍പ്പാക്കി.

മഹല്ല് കമ്മിറ്റി യോഗത്തില്‍ ഭാരവാഹികളുടെ സാമ്പത്തിക ക്രമക്കേടുകള്‍ ചോദ്യം ചെയ്തതിന് മര്‍ദ്ദിക്കുകയും വധഭീഷണി മുഴക്കുകയും മകളുടെ വിവാഹം മുടക്കുകയും ചെയ്ത മഹല്ല് ഭാരവാഹികള്‍ക്കെതിരെ പുത്തന്‍ചിറ കോവിലകത്തുകുന്ന് സ്വദേശി സമര്‍പ്പിച്ച പരാതിയില്‍ വഖഫ് ബോര്‍ഡും മഹല്ല് കമ്മിറ്റി ഭാരവാഹികളും സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി അവസാനിപ്പിച്ചു.

date