Skip to main content

ഐ.എച്ച്.ആ൪.ഡി ടെക്നിക്കൽ ഹയ൪ സെക്കന്ററി സ്കൂൾ പതിനൊന്നാം ക്ലാസ്  പ്രവേശനം

*ഇടുക്കിയിൽ മുട്ടം , പീരുമേട് എന്നിവിടങ്ങളിലാണ് സ്‌കൂളുകൾ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആ൪.ഡി) നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളുകളിൽ  2024-25 അദ്ധ്യയനവർഷത്തിൽ 11-ാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിക്കുന്നുച്ചു. thss.ihrd.ac.in  മുഖേന ഓൺലൈൻ ആയും അതത്  സ്കൂളുകളിൽ നേരിട്ടെത്തി ഓഫ് ലൈൻ ആയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈൻ മുഖേന അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 28 , 5 മണി . രജിസ്ട്രേഷന്‍‍ ഫീസായ 110 രൂപ (എസ്.സി/എസ്.റ്റി വിദ്യാർത്ഥികൾക്ക് 55 രൂപ) ഓണ്‍ലൈനായി അതത് സ്കൂളുകളുടെ ബാങ്ക് അക്കൗണ്ട് മുഖേനയും  സ്കൂൾ ക്യാഷ് കൗണ്ടറിൽ നേരിട്ടും അടയ്ക്കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്കു രജിസ്ട്രേഷന്‍ ഫീസ്  അടച്ചതിന് ശേഷം    വിശദവിവരങ്ങൾ thss.ihrd.ac.in എന്ന ഓൺലൈൻ ലിങ്കിൽ നല്കേണ്ടതാണ്.

 

ഓഫ് ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷയും അനുബന്ധരേഖകളും രജിസ്ട്രേഷന്‍ ഫീസും സഹിതം  (രജിസ്ട്രേഷന്‍ ഫീസ് അതത് പ്രിന്‍സിപ്പാള്‍മാരുടെ പേരിലെടുത്ത ഡിമാന്റ് ഡ്രാഫ്റ്റായും സ്കൂള്‍ ക്യാഷ് കൗണ്ടറിലും അടയ്ക്കാവുന്നതാണ്) മെയ് 28 ന് വൈകീട്ട് 4  ന്  മുമ്പായി ബന്ധപ്പെട്ട സ്കൂളുകളിൽ സമർപ്പിക്കേണ്ടതാണ്. 

 

    ഐ.എച്ച്.ആ൪.ഡി. യുടെ  കീഴിൽ  ഇടുക്കിയിൽ തൊടുപുഴ മുട്ടം , പീരുമേട് എന്നിവിടങ്ങളിലാണ്  സ്‌കൂൾ ഉള്ളത് . പീരുമേട് 04869-233982, 8547005011/9446849600, മുട്ടം 0486-2255755, 8547005014

 

മറ്റ് ജില്ലകളിലെ സ്‌കൂളുകൾ - മുട്ടട (തിരുവനന്തപുരം, 0471-2543888,8547006804), അടൂർ (പത്തനംതിട്ട, 04734-224078, 8547005020), ചേർത്തല, (ആലപ്പുഴ, 0478-2552828,8547005030), മല്ലപ്പള്ളി, (പത്തനംതിട്ട, 0469-2680574, 8547005010), പുതുപ്പള്ളി (കോട്ടയം, 0481-2351485, 8547005013), കലൂർ (എറണാകുളം, 0484-2347132, 8547005008), കപ്രാശ്ശേരി (എറണാകുളം, 0484-2604116, 8547005015), ആലുവ (എറണാകുളം, 0484-2623573, 8547005028), വരടിയം (തൃശൂർ, 0487-2214773, 8547005022), വാഴക്കാട് (മലപ്പുറം, 0483-2725215, 8547005009), വട്ടംകുളം (മലപ്പുറം 0494-2681498, 8547005012), പെരിന്തൽമണ്ണ (മലപ്പുറം, 04933-225086, 8547021210), തിരുത്തിയാട് (കോഴിക്കോട്, 0495-2721070, 8547005031) എന്നിവിടങ്ങളിലാണ് ടെക്നിക്കൽ ഹയർ സെക്കന്ററി  സ്കൂളുകൾ നിലവിലുള്ളത്.  അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് ഐ.എച്ച്.ആർ.ഡിയുടെ വെബ്സൈറ്റ് ആയ ihrd.ac.in ൽ  ലഭ്യമാണ്. വിശദ വിവരങ്ങൾക്ക്  itdihrd@gmail.com

date