Skip to main content

ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം

ഡെങ്കിപ്പനി ദിനാചരണത്തിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം കാളികാവ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ അനൂപ് നിര്‍വഹിച്ചു. കൊതുക് നിർമാർജനം ഓരോരുത്തരും സ്വന്തം കടമയായി ഏറ്റെടുക്കണമെന്നും അതിലൂടെ മാത്രമേ ഡെങ്കിപ്പനി നിയന്ത്രണം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.  ചടങ്ങില്‍ എൻ.സി.ഡി നോഡൽ ഓഫീസർ ഡോ. എ.പി അബ്ദുൽ നിസാർ അധ്യക്ഷത വഹിച്ചു. കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഷിജിമോൾ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പി രമാദേവി, ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫിസർ പി.രാജു, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.പി യു മുഹമ്മദ് നജീബ്, ഡെപ്യൂട്ടി എജ്യുക്കേഷന്‍ മീഡിയ ഓഫീസർ പി.എം ഫസൽ, ബയോളജിസ്റ്റ് മുജീബ് റഹ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ ബി ശശികുമാർ എന്നിവർ സംസാരിച്ചു. ജില്ലാ മലേറിയ ഓഫിസർ സി.കെ സുരേഷ്‍കുമാർ ബോധവത്കരണ ക്ലാസ് എടുത്തു. ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, കുടുംബശ്രീ ആരോഗ്യ വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

 

date