Skip to main content

കുമ്പളം-തുററൂര്‍ റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍: നഷ്ടപരിഹാരത്തുക വിതരണം തുടങ്ങി

 

 

ആലപ്പുഴ: കുമ്പളം-തുററൂര്‍ റെയില്‍പ്പാത ഇരട്ടിപ്പിക്കലിനായി ഭൂമി ഏറ്റെടുത്ത ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തുകയുടെ വിതരണം തുടങ്ങി. ഉദ്ഘാടനം ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് നിര്‍ഹഹിച്ചു. റീച്ച് അഞ്ചില്‍പ്പെട്ട അരൂര്‍ റെയില്‍വേസ്റ്റേഷനു വടക്കുഭാഗം ഏറ്റെടുത്ത 01.71.31 ഹെക്ടര്‍ ഭൂമിയുടെ ഉടമകള്‍ക്കുള്ള വ്യക്തിഗത അവാര്‍ഡുകളാണ് ജില്ല കളക്ടര്‍ കൈമാറിയത്. ചടങ്ങില്‍ സബ് കളക്ടര്‍ സമീര്‍ കിശന്‍, ദക്ഷിണ റെയില്‍വെ നിര്‍മാണ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ ഷബിന്‍ അസഫ്, ഡെപ്യൂട്ടി കളക്ടര്‍ എല്‍.എ. പി.പി. ശാലിനി മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date