Post Category
ഗതാഗതം നിരോധിച്ചു
ആലപ്പുഴ: പോലീസ് ഔട്ട് പോസ്റ്റ് ജംഗ്ഷന് മുതല്‍ കൈതവന ജംഗ്ഷന് വരെയുള്ള റോഡില്‍ ടാറിങ് പ്രവര്‍ത്തികള്‍ ഇന്നു(09)മുതല്‍ ആരംഭിക്കും. രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണിവരെയാണ് ടാറിങ് നടക്കുക. അതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഇന്നുമുതല്‍ വൈകുന്നേരം ഏഴുമണി മുതല്‍ രാവിലെ ഏഴു മണിവരെ പൂര്‍ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്റിലേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള യാത്രകള്‍ വൈ.എം.സി.എ. ജംഗ്ഷന് തെക്കോട്ടുള്ള ജനറല്‍ ആശുപത്രി റോഡിലൂടെ ക്രമീകരിക്കേണ്ടതാണ്.
date
- Log in to post comments