Skip to main content

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പുന്നപ്ര വടക്ക് പഞ്ചായത്തില്‍ വാടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്ക്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്റ്‌റി സ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷത്തിലെ പ്ലസ് വണ്‍ പ്രവേശനത്തിനുളള അപേക്ഷ ക്ഷണിച്ചു. പ്രവേശനം പെണ്‍കുട്ടികള്‍ മാത്രം.
സ്‌കൂളില്‍ നിന്നും ലഭിക്കുന്ന നിശ്ചിത ഫോറം പൂരിപ്പിച്ച് ജാതി, വരുമാനം, യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം പ്രിന്‍സിപ്പാള്‍, ഡോ. അംബേദ്ക്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്റ്‌റി സ്‌കൂള്‍, വാടയ്ക്കല്‍ പി.ഒ, ആലപ്പുഴ 688003 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അവസാനതിയതി മെയ് 25. അപേക്ഷ 13 മുതല്‍ അയയ്ക്കാവുന്നതാണ്.
സയന്‍സ് ബാച്ചിലേയ്ക്കാണ് പ്രവേശനം. ആകെയുളള 39 സീറ്റുകളില്‍ 60 ശതമാനം പട്ടികജാതിക്കാര്‍ക്കും 30 ശതമാനം പട്ടികവര്‍ഗ്ഗക്കാര്‍ക്കും 10 ശതമാനം മറ്റുവിഭാഗക്കാര്‍ക്കുണ്. അപേക്ഷകരുടെ കുടുംബ വാര്‍ഷികവരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പ്രവേശനത്തിന് യോഗ്യത നേടുന്നവര്‍ക്ക് വിദ്യാഭ്യാസം, വസ്ത്രം, ഭക്ഷണം, താമസ സൗകര്യം എന്നിവ സര്‍ക്കാര്‍ ചെലവില്‍ നല്‍കുന്നതാണ്.

date