Skip to main content

ഡെങ്കിപ്പനി ദിനാചരണം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മത്സരം

ആലപ്പുഴ: മെയ് 16 ദേശീയ ഡെങ്കിപ്പനി ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ ജില്ല ആരോഗ്യവകുപ്പ് നടത്തുന്നു. ഡെങ്കിപ്പനി പ്രതിരോധം: കുട്ടികളില്‍ നിന്നും കുടുംബങ്ങളിലേക്ക് എന്ന വിഷയത്തെ അധികരിച്ചു ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട റീലുകള്‍, ഡിജിറ്റല്‍ പോസ്റ്ററുകള്‍, പ്രദേശത്തെ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തുന്നതിന് സമൂഹത്തിലെ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കത്ത് (മലയാളത്തില്‍) തയ്യാറാക്കുക എന്നിവയാണ് മത്സര ഇനങ്ങള്‍.
റീല്‍സിന്റെ സമയദൈര്‍ഘ്യം മൂന്ന് മിനിറ്റില്‍ കവിയരുത്. കത്തിന്റെ ദൈര്‍ഘ്യം ഒരു പേജില്‍ കവിയരുത്. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍,
ഹയര്‍സെക്കന്‍ഡറി എന്ന വിഭാഗങ്ങള്‍ക്ക് പ്രത്യേകമായാണ് മത്സരം. ഒരു വിദ്യാര്‍ത്ഥി ഒരു മത്സരയിനത്തില്‍ മാത്രം പങ്കെടുക്കുക. സൃഷ്ടികള്‍ മെയ് 25 വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി iecbccaleppy@gmail.com എന്ന മെയിലിലേക്ക് അയയ്ക്കുക. വിജയികള്‍ക്ക് മൊമെന്റോ, സാക്ഷ്യപത്രം എന്നിവ നല്‍കുന്നതാണ്.

date