Skip to main content

പച്ചമലയാളം: 31 വരെ അപേക്ഷിക്കാം

ആലപ്പുഴ: സംസ്ഥാന സാക്ഷരത മിഷന്‍ നടത്തിവരുന്ന പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനും പത്താംതരം/ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സിനും രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി മെയ് 31 വരെ നീട്ടി.പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് www.keralastateliteracymission.org/ സൈറ്റിലൂടെ അപേക്ഷിക്കാം. പത്താംതരം/ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സുകള്‍ക്ക് 50 രൂപ ഫൈനോടുകൂടി അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്‍ പ്രേരക്മാരുടെ സഹായത്തോടെ രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക്: 477-2252095.

date