Skip to main content

കണ്ണൂര്‍ വാര്‍ത്തകള്‍

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2024 - 25 അധ്യയന വര്‍ഷം അഞ്ച്, ആറ്, ഏഴ്, ഒമ്പത് ക്ലാസുകളിലെ ഒഴിവുകളിലേക്ക് എസ് ടി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ മെയ് 20ന് രാവിലെ 11 മണിക്ക് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന പ്രവേശന പരീക്ഷക്ക് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

ഗതാഗതം നിരോധിച്ചു

എന്‍ എച്ച് 66 ചിറക്കല്‍ ഹൈവേ ജംഗ്ഷന് സമീപത്ത് നിന്നും കടലായി അമ്പലം - ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ - വെങ്ങര വയല്‍ വഴി അംബികാ റോഡില്‍ എത്തിച്ചേരുന്ന പഞ്ചായത്ത് റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 20 മുതല്‍ 22 വരെ റോഡ് പൂര്‍ണ്ണമായും അടച്ചിടുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസി.എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.  വാഹനങ്ങള്‍ പുതിയതെരു ഹൈവേ വഴിയോ വളപട്ടണം അലവില്‍ റോഡ് വഴിയോ പോകേണ്ടതാണ്.

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസസ് വകുപ്പില്‍ ഫയര്‍ വുമണ്‍ (ട്രെയിനി 245/2020) തസ്തികയിലേക്ക് 2023 ഏപ്രില്‍ മൂന്നിന് നിലവില്‍ വന്ന 226/2023/ഡിഒസി നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2024 ഏപ്രില്‍ രണ്ടിന് പൂര്‍ത്തിയായതിനാല്‍ പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

ജെ ഡി സി കോഴ്‌സ്; സ്‌പോട്ട് അഡ്മിഷന്‍

സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന 2024 - 25 വര്‍ഷത്തെ ജെ ഡി സി കോഴ്‌സിന്  തലശ്ശേരിയില്‍ അനുവദിച്ച അധിക ബാച്ചിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.   പത്താം ക്ലാസാണ് യോഗ്യത.  ജനറല്‍, പട്ടികജാതി - പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പ്രതേ്യകം പ്രവേശനം ലഭിക്കും. താല്‍പര്യമുള്ളവര്‍ മെയ് 20നും 25നും ഇടയില്‍ കോളേജില്‍ എത്തുക.  ഫോണ്‍: 0490 2354065, 9744678941.

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി  ജപ്തി ചെയ്ത ആലക്കോട് വില്ലേജ് അരങ്ങം ദേശത്ത്  റീ സ നമ്പര്‍ 23/4251ല്‍ പെട്ട 0.0354 ഹെക്ടര്‍ വസ്തു ജൂണ്‍ 28ന് രാവിലെ 11.30ന് ആലക്കോട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ ആലക്കോട് വില്ലേജ് ഓഫീസിലും തളിപ്പറമ്പ് താലൂക്ക് ഓഫീസിലും ലഭിക്കും.

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് 150 കാസ്റ്റ് അയേണ്‍ സ്‌ക്വയര്‍ ബാര്‍, കണ്‍സ്യൂമബിള്‍സ് എന്നിവ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 29ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
കോളേജിലെ പ്ലേസ്‌മെന്റ് ബ്ലോക്കിലെ രണ്ടു റൂം പി ടി എ ഓഫീസാക്കി നവീകരിക്കുന്നതിന് പ്രവൃത്തി ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  മെയ് 30ന് വൈകിട്ട് നാല് മണി വരെ ക്വട്ടേഷന്‍ സ്വികരിക്കും.  ഫോണ്‍ 0497 2780226.

date