Skip to main content

എട്ടു ജില്ലകളിൽ ഇന്ന്(21 മേയ്) ഓറഞ്ച് അലർട്ട്; പത്തനംതിട്ടയിലും ഇടുക്കിയിലും നാളെ (മേയ് 22) റെഡ് അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ട,  ഇടുക്കി ജില്ലകളിൽ നാളെയും(22 മേയ്) ഇടുക്കിപാലക്കാട് ജില്ലകളിൽ മറ്റന്നാളും(23 മേയ്) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന്(21 മേയ്) തിരുവനന്തപുരംകൊല്ലംപത്തനംതിട്ടആലപ്പുഴകോട്ടയംഎറണാകുളംഇടുക്കിതൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ തിരുവനന്തപുരംകൊല്ലംആലപ്പുഴകോട്ടയംഎറണാകുളംതൃശൂർപാലക്കാട്മലപ്പുറം ജില്ലകളിലും മറ്റന്നാൾ എറണാകുളംതൃശൂർമലപ്പുറംകോഴിക്കോട്വയനാട് ജില്ലകളിലും 24ന് ഇടുക്കിപാലക്കാട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴ സാധ്യത മുൻനിർത്തി പാലക്കാട്മലപ്പുറംകോഴിക്കോട്വയനാട്കണ്ണൂർകാസറഗോഡ് ജില്ലകളിൽ ഇന്നും കോഴിക്കോട്വയനാട്കണ്ണൂർകാസർഗോഡ് ജില്ലകളിൽ നാളെയും തിരുവനന്തപുരംകൊല്ലംപത്തനംതിട്ടആലപ്പുഴകോട്ടയംകണ്ണൂർകാസർഗോഡ് ജില്ലകളിൽ 23നും തിരുവനന്തപുരംകൊല്ലംപത്തനംതിട്ടആലപ്പുഴകോട്ടയംഎറണാകുളംതൃശ്ശൂർമലപ്പുറം ജില്ലകളിൽ 24നും തിരുവനന്തപുരംകൊല്ലംപത്തനംതിട്ടആലപ്പുഴകോട്ടയംഎറണാകുളംഇടുക്കി ജില്ലകളിൽ 25നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽഉരുൾപൊട്ടൽമലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം. തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കിവയ്ക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടില്ല. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളും ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.

പി.എൻ.എക്‌സ്. 1782/2024

date