Skip to main content

*പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് സൗജന്യ പരിശീലനം*

 

കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം, പട്ടികജാതി/വര്‍ഗ്ഗക്കാരായ യുവതി യുവാക്കളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനായി വിവിധ കോഴ്സുകള്‍ ജൂലൈ ഒന്നു മുതല്‍ വിവിധ ജില്ലകളില്‍ ആരംഭിക്കുന്നു. കോഴ്സുകള്‍ക്ക് പ്രതിമാസം 1000 രൂപ സ്‌റ്റൈപ്പന്റും മറ്റു പഠനസാമഗ്രികളും സൗജന്യമായി നല്‍കും. കോഴ്സുകളില്‍ ചേരുവാന്‍ താല്‍പര്യമുള്ളവര്‍ ജൂണ്‍ 20നകം വിശദമായ ബയോഡാറ്റയും എസ്.എസ്.എല്‍.സി, പ്ലസ് ടു, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ്് കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്സ്ബുക്ക് (ഫ്രണ്ട് പേജ്)  എന്നീ രേഖകളുടെ കോപ്പി സഹിതം സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, നാഷണല്‍ കരിയര്‍ സര്‍വ്വീസ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.ടി, മ്യൂസിക് കോളേജിന് പുറകുവശം, തൈക്കാട്, തിരുവനന്തപുരം -14, വിലാസത്തിലോ placementnscstvm@gmail.com എന്ന ഇമെയിലിലോ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471 2332113/8304009409 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. .

date