Skip to main content

സംസ്ഥാനതല യുവമാധ്യമ ക്യാമ്പ്

കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ യുവമാധ്യമ ക്യാമ്പ് മേയ് 22,23,24 തീയതികളിൽ കടുത്തുരുത്തി മാംഗോ മെഡോസിൽ നടക്കും. 'നേരന്വേഷണം' എന്ന പേരിലുള്ള ക്യാമ്പ് മേയ് 22 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് 'ദി ടെലഗ്രാഫ്' ദിനപത്രത്തിന്റെ എഡിറ്റർ അറ്റ് ലാർജ് ആർ. രാജഗോപാൽ ഉദ്ഘാടനം ചെയ്യും. സാമൂഹികപുരോഗതിയിൽ മാധ്യമങ്ങൾക്കുള്ള സ്വാധീനം, മാധ്യമ രംഗത്തെ നൂതന പ്രവണതകൾ തുടങ്ങിയവ സംബന്ധിച്ച് യുവജനങ്ങളിലും യുവ മാധ്യമ പ്രവർത്തകരിലും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണു ക്യാമ്പ് സംഘടിപ്പിക്കുന്നത്.
 യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് അധ്യക്ഷത വഹിക്കും. മൂന്നുദിവസം നീണ്ടു നിൽക്കുന്ന സംസ്ഥാനതല ക്യാമ്പിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീജിത്ത് ദിവാകരനാണ് ക്യാമ്പ് ഡയറക്ടർ. മാധ്യമ രംഗത്തെ പ്രമുഖർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുക്കും. യുവജനക്ഷേമ ബോർഡ് മെമ്പർ സെക്രട്ടറി വി.ഡി പ്രസന്ന കുമാർ, ബോർഡംഗം അഡ്വ. റോണി മാത്യു. ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ കെ.രഞ്ജിത്ത് കുമാർ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ  ബി. ഷീജ ബി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. 14 ജില്ലകളിൽ നിന്നുമായി അൻപതോളം പ്രതിനിധികൾ പങ്കെടുക്കും.

 

date