Post Category
പി.എസ്.സി അഭിമുഖം
കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(സംസ്‌കൃതം), (കാറ്റഗറി നമ്പർ 727/2022) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം പി.എസ്.സിയുടെ കോട്ടയം ജില്ലാ ഓഫീസിൽ മേയ് 30,31 തീയതികളിൽ രാവിലെ 9.30നും ഉച്ചക്ക് 12നുമായി നടക്കും. ഇത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് ഒ.ടി.ആർ പ്രൊഫൈൽ വഴിയും എസ്.എം.എസ് മുഖേനയും പ്രത്യേകം അറിയിപ്പ് നൽകിയിട്ടുണ്ട്.
ഉദ്യോഗാർഥികൾ അസൽ തിരിച്ചറിയൽ രേഖ, യോഗ്യത, വെയ്റ്റേജ്, കമ്മ്യൂണിറ്റി തെളിയിക്കുന്ന അസൽ രേഖകൾ, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ എന്നിവ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഇന്റർവ്യൂ സമയത്ത് നൽകണം.
date
- Log in to post comments