Skip to main content

പരിശീലന പരിപാടി, പ്ലേസ്‌മെന്റ് ഡ്രൈവ്

പട്ടികജാതി / പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി തിരുവനന്തപുരത്തെ നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്.സി / എസ്.ടി ഓഫീസ് ഒരു വര്‍ഷത്തെ സ്‌റ്റൈപ്പ്‌ന്റോടുകൂടി പരിശീലന പരിപാടികളും പ്ലേസ്‌മെന്റ് ഡ്രൈവുകളും സംഘടിപ്പിക്കുന്നു. സ്‌പെഷ്യല്‍ കോച്ചിങ് സ്‌കീം, കമ്പ്യൂട്ടര്‍ 'ഒ' ലെവല്‍ കോഴ്‌സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ് കോഴ്‌സ്, ഓഫീസ് ഓട്ടോമെഷന്‍, അക്കൗണ്ടിങ് ആന്‍ഡ് പബ്ലിഷിങ് അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് അക്കൗണ്ടിങ് അസോസിയേറ്റ്, സൈബര്‍ സെക്യൂര്‍ഡ് വെബ് ഡെവലപ്‌മെന്റ് അസോസിയേറ്റ് എന്നീ വിഷയങ്ങളിലാണ് പരിശീലനം.  
 

യോഗ്യത: പ്ലസ് ടു, അതിന് മുകളിലും. പ്രായം: 18-30 വയസ്. കുടുംബ വാര്‍ഷിക വരുമാനം: മൂന്ന് ലക്ഷം വരെ. താല്‍പര്യമുള്ള എസ് സി / എസ് ടി വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും വരുമാന സര്‍ട്ടിഫിക്കറ്റും സഹിതം 10 ദിവസത്തിനകം ഇരിങ്ങാലക്കുട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണമെന്ന് ഇരിങ്ങാലക്കുട എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0480 - 2821652.

date