Skip to main content

നീലക്കുറിഞ്ഞി ജൈവ വൈവിധ്യ വിജ്ഞാന പഠനോത്സവം ഞായറാഴ്ച മുതൽ ( മെയ്  26)

ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ അടിമാലിയിലും മൂന്നാറിലുമായി ത്രിദിന ജൈവ വൈവിധ്യ പഠനോത്സവം ഞായറാഴ്ച ( മെയ് 26)  ആരംഭിക്കും.  ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പഠനോത്സവം 26 ലേക്ക് മാറ്റിയത്. ലോക ജൈവവൈവിധ്യ ദിനാഘോഷത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യവിജ്ഞാന കേന്ദ്രത്തോട്  ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പച്ചത്തുരുത്തുകളും അതിലെ ജൈവവൈവിധ്യവും ക്യാമ്പിന്റെ പ്രധാന ഘടകമായിരിക്കും. വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി ശില്പശാലകള്‍, കുട്ടികളുടെ പഠനങ്ങള്‍, ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍, പാട്ടുകള്‍, കളികള്‍, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടുന്നതാണ്  മൂന്നുദിവസത്തെ പഠന ക്യാമ്പ്.

 

date