Skip to main content

പട്ടികവര്‍ഗ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്

പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്', വൊക്കേഷണല്‍ എഞ്ചിനീയറിംഗ് - നോണ്‍ എഞ്ചിനീയറിംഗ് സ്‌കോളര്‍ഷിപ്പ്) പോസ്റ്റ്‌മെട്രിക് പാരലല്‍ കോളേജ് സ്‌കോളര്‍ഷിപ്പ് എന്നിവ ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ മുഖേന അനുവദിക്കും. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസാനുകുല്യങ്ങള്‍ അനുവദിക്കുന്നതിന് സ്ഥാപന മേധാവികള്‍ ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത്' അപേക്ഷ ജില്ലാ പട്ടികവര്‍ഗ്ഗ വികസന ആഫീസര്‍ക്ക് ലഭ്യമാക്കണമെന്ന് അറിയിച്ചു..

 

വ്യവസായ പരിശീലന വകുപ്പിന്റെ അംഗീകാരമുള്ള നോണ്‍മെട്രിക്' വിഭാഗത്തില്‍പ്പെട്ട എഞ്ചിനിയറിംഗ് നോണ്‍ എഞ്ചിനീയറിംഗ്' കോഴിസുകള്‍ക്കും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള മെട്രിക് നോണ്‍മെട്രിക് വിഭാഗത്തില്‍പ്പെട്ട എഞ്ചിനീയറിംഗ്, നോണ്‍ എഞ്ചിനിയറിങ് കോഴസുകള്‍ക്കും പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി സ്ഥാപനങ്ങള്‍ AISHE UDISE കോഡ് നേടണമെന്നും അറിയിച്ചു. വിവരങ്ങള്‍ക്ക് :ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, രണ്ടാംനില മിനിസിവില്‍ സ്റ്റേഷന്‍. പുനലൂര്‍ - 691 305, pnlrtdo@gmail.com ഫോണ്‍ : 04752222353

date