Skip to main content

സ്‌കൂള്‍ തുറപ്പ്: സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി

 

ആലപ്പുഴ: ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ആലപ്പുഴ ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന നടത്തി. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി അമ്പലപ്പുഴയിലെ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയാണ് ഇന്ന് നടന്നത്. 32 വാഹനങ്ങള്‍ പരിശോധനയ്ക്കായെത്തി. ഇതില്‍ 22 വാഹനങ്ങള്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസായി. വിദ്യവാഹന്‍ ആപ്പ് അപ്ലോഡ് ചെയ്യാത്തതും മറ്റ് ചെറിയ അപാതകള്‍ ഉള്ളതുമായ ഏഴ് വാഹനങ്ങള്‍ ടെസ്റ്റ് പാസ്സായില്ല. ഇവയുടെ അപാകം തീര്‍ത്ത് അടുത്ത ദിവസം ഫിറ്റ്‌നെസ്സിന് ഹാജരാകാന്‍ നിര്‍ദേശിച്ചു. പാസ്സായ വാഹനങ്ങള്‍ക്ക് മുന്‍പിലത്തെ വിന്‍ഡ് ഷീല്‍ഡ് ഗ്ലാസ്സില്‍ മോട്ടോര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്റ്റിക്കര്‍ പതിച്ചു നല്‍കിയിട്ടുണ്ടെന്ന് ആര്‍.ടി.ഒ. എ.കെ.ദിലു അറിയിച്ചു. 

date