Skip to main content

അപകടകരമായി നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റണം

 

ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയില്‍ അപകടകരമായി നില്‍ക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും ഉടന്‍ തന്നെ മുറിച്ച് മാറ്റുകയോ സുരക്ഷിതമായി ഉറപ്പിച്ച് നിര്‍ത്തുകയോ ചെയ്യേണ്ടതാണ്. പൊതുവഴികളിലും ജലമാര്‍ഗ്ഗങ്ങളിലും ഗതാഗതത്തിന് തടസ്സമുാകുന്ന വിധം വീണ് കിടക്കുന്ന മരങ്ങളും ശിഖരങ്ങളും ഉടന്‍ തന്നെ നീക്കം ചെയ്യണം. സ്വകാര്യസ്ഥലങ്ങളില്‍ കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യണം. പൊതുജനങ്ങള്‍ക്ക് ഉപദ്രവകരമായിട്ടുളള കാട്ടുചെടികള്‍, വിഷകരമായിട്ടുളള ഇഴജന്തുക്കളും മൃഗങ്ങളും പ്രാണികളും തങ്ങുവാന്‍ ഇടയുളള വളളിപ്പടര്‍പ്പുകള്‍, കാടുകള്‍ തുടങ്ങിയവയും നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം ആപത്കരമായി നില്‍ക്കുന്ന വൃക്ഷങ്ങള്‍, ശിഖരങ്ങള്‍, ചെറുകാടുകള്‍ വളളിപടര്‍പ്പുകള്‍ എന്നിവ പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തില്‍ മുറിച്ച് മാറ്റുന്നതും ആയതിലേക്കായി ചെലവ് വരുന്ന തുക സ്ഥലത്തിന്റെ ഉടമസ്ഥര്‍ വഹിക്കേണ്ടതുമാണ്. തുക വഹിക്കാത്തപക്ഷം 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 238 (ബി) പ്രകാരം ഉടമസ്ഥരില്‍ നിന്നും ഈടാക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

date