Skip to main content

സ്‌കോളര്‍ഷിപ്പ്: ഇ-ഗ്രാന്റ്‌സ്‌ 3.0 പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

 

ആലപ്പുഴ: പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്, വൊക്കേഷണല്‍ എഞ്ചിനീയറിംഗ്-നോണ്‍ എഞ്ചിനീയറിംഗ് സ്‌കോളര്‍ഷിപ്പ്/പോസ്റ്റ് മെട്രിക് പാരലല്‍ കോളജ് സ്‌കോളര്‍ഷിപ്പ് എന്നിവ നടപ്പ് വര്‍ഷം മുതല്‍ ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടല്‍ മുഖേനയാണ് അനുവദിക്കുക. ഇതിന്റെ ഭാഗമായി ഈ കോഴ്സുകളിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസാനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് മേധാവികള്‍ ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ക്ക് ലഭ്യമാക്കണമെന്ന് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു. 

date