Skip to main content

ജില്ലയില്‍ 655 സ്ഥാപങ്ങളില്‍ ആരോഗ്യവകുപ്പിന്റെ ഹെല്‍ത്തി കേരള പരിശോധന

40,200 രൂപ പിഴ ഈടാക്കി
23 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

ആലപ്പുഴ: ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹെല്‍ത്തി കേരള പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ്. ഹോട്ടലുകള്‍, ബേക്കറി, കാറ്ററിംഗ് യൂണിറ്റുകള്‍, കുടിവെള്ളം കൈകാര്യം ചെയ്യുന്ന യൂണിറ്റുകള്‍ തുടങ്ങി 655 സ്ഥാപങ്ങളിലാണ്് ആരോഗ്യ വകുപ്പ് സംഘം പരിശോധന നടത്തിയത്. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 23 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. വിവിധ ഇടങ്ങളിലായി 59 ടീമുകളായി നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായി കാണപ്പെട്ടയിടങ്ങളില്‍ നിന്ന് 40,200 രൂപ പിഴ ഈടാക്കി. പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. വരും ദിവസങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ് അറിയിച്ചു.

date