Skip to main content

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം

കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ മുതുതല ബി.എം.സിയുടെ സഹകരണത്തോടെ ജില്ലാതല ദിനാചരണം 'കാവിന് കാവലായ്' എന്ന പേരില്‍ മുതുതല നെടുങ്ങനാട്ട് മുത്തശ്ശിയാര്‍ കാവില്‍ നടത്തി.
ദിനാചരണത്തിന്റെ ഭാഗമായി കാവിലെ ജൈവ വൈവിധ്യ സര്‍വ്വേ, ബോധവത്കരണ ക്ലാസ്സ്, അധിനിവേശ സസ്യങ്ങളുടെ നിര്‍മാര്‍ജനം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി. മുതുതല ജൈവ വൈവിധ്യ പരിപാലന സമിതി ചെയര്‍പേഴ്സണ്‍ എ.ആനന്ദവല്ലി, സെക്രട്ടറി സി.പി.സുരേഷ് കുമാര്‍, കോര്‍ഡിനേറ്റര്‍ പി.എന്‍.പരമേശ്വരന്‍, നെടുങ്ങനാട്ട് മുത്തശ്ശിയാര്‍ കാവ് കമ്മിറ്റി പ്രതിനിധി  രവി, സി.എസ്.ഐ.ആര്‍- എന്‍.ബി.ആര്‍.ഐ സീനിയര്‍ സയന്റിസ്റ്റ്  ഡോ. കെ.എം പ്രഭുകുമാര്‍, സി.എച്ച്.എസ്.എസ് ചളവറ അധ്യാപകനും ഗവേഷകനുമായ  കെ.പ്രവീണ്‍ കുമാര്‍, കെ.എസ്.ബി.ബി ജില്ലാ കോര്‍ഡിനേറ്റര്‍ വി.സിനിമോള്‍, അധ്യാപകന്‍ എം.കെ.രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കാവുകളിലെ ജൈവവൈവിധ്യം എന്ന വിഷയത്തില്‍  കെ.പ്രവീണ്‍ കുമാര്‍  ക്ലാസ്സെടുത്തു. ഗ്രൂപ്പ് തിരിഞ്ഞ് ജൈവ വൈവിധ്യ സര്‍വ്വേ, ചര്‍ച്ചകള്‍, ഹരിതകര്‍മ സേന അംഗങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി. ബി.എം.സി അംഗങ്ങള്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, ഹരിതകര്‍മ സേന അംഗങ്ങള്‍, ഗവേഷക വിദ്യാര്‍ത്ഥികള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, വളണ്ടിയര്‍മാര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date