Skip to main content

സ്കൂൾ വാഹനങ്ങളുടെ പരിശോധന 25ന്

പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി പാലക്കാട് റീജിയണൽ ട്രാൻസ്പോർട് ഓഫീസിന്റെ പരിധിയിൽ വരുന്ന സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ്സുമായി ബന്ധപ്പെട്ട സ്‌കൂൾ വാഹനങ്ങളുടെ മൺസൂൺകാല പരിശോധന മെയ് 25 ന് രാവിലെ എട്ടിന് മലമ്പുഴ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ നടത്തുമെന്ന്  ആർ.ടി.ഒ അറിയിച്ചു. സ്‌കൂൾ വാഹനങ്ങൾ, വാഹനങ്ങളുടെ രേഖകൾ, ജി.പി.എസ് സർട്ടിഫിക്കറ്റ്, സ്‌പീഡ് ഗവർണ്ണർ സർട്ടിഫിക്കറ്റ് എന്നീ രേഖകളുമായി പരിശോധനക്കെത്തണമെന്ന് പാലക്കാട് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

date