Skip to main content

അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളെജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവും ഡിപ്ലോമ കോഴ്‌സിന് ഒരു വര്‍ഷവുമാണ് കാലാവധി. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ശനി, ഞായര്‍, പൊതു അവധി ദിവസങ്ങളിലാകും കോണ്‍ടാക്ട് ക്ലാസുകള്‍. തിയറിക്കും പ്രാക്ടിക്കലിനും തുല്യപ്രാധാന്യം നല്‍കിയാണ് കോഴ്‌സ് നടത്തുന്നത്. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ ഓണ്‍ലൈനായി നല്‍കാം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 30. കോഴ്‌സിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ സ്റ്റഡി സെന്ററുമായി ബന്ധപ്പെടണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ജില്ലയിലെ പഠനകേന്ദ്രം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് തെറാപ്പീസ്, ചിറ്റൂര്‍, പാലക്കാട്-678101 ഫോണ്‍: 9074272532, 7559954410.

date