Skip to main content

അധ്യാപക നിയമനം

നിലമ്പൂര്‍ ഗവ. കോളേജില്‍ ജ്യോഗ്രഫി  വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള  അഭിമുഖം മെയ് 27 രാവിലെ 10 മണിക്കും,സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള  അഭിമുഖം മെയ് 27 ഉച്ചയ്ക്ക് രണ്ടു മണിക്കും മലയാളം വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 28 രാവിലെ 10 മണിക്കുംകൊമേഴ്സ്  വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള  അഭിമുഖം മെയ് 29 രാവിലെ 10  മണിക്കും കോളേജില്‍ വെച്ച് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് ഉപ വകുപ്പ് കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത നെറ്റ്പി ജി യോഗ്യതയുള്ള ഉദ്യാഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍- 04931 260332.

 

 

      പൂക്കോട്ടൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി ഇക്കണോമിക്സ്, എച്ച്.എസ്.എസ്.ടി (ജൂനിയര്‍) കൊമേഴ്സ്, എച്ച്.എസ്.എസ്.ടി (ജൂനിയര്‍) പൊളിറ്റിക്കല്‍ സയന്‍സ് തസ്തികകളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച മെയ് 27 ന് രാവിലെ പത്തു മണിക്ക് ഓഫീസില്‍ നടക്കും. ഫോണ്‍- 0483 2771999.

 

date