Skip to main content

ഇ ഗ്രാന്റ്സ്: വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ലഭ്യമാക്കണം

സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്‌ഡഡ്, അംഗീകൃത അൺ എയ്‌ഡഡ്, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാർഥികൾക്കും തത്തുല്യമായ ആനുകൂല്യം അനുവദിച്ചിട്ടുള്ള ഇതര സമുദായങ്ങളിലെ വിദ്യാർഥികൾക്കും അർഹമായ വിദ്യാഭ്യാസാനുകൂല്യങ്ങൾ അനുവദിക്കുന്നതിന് ഇ-ഗ്രാന്റ്സ് പോർട്ടൽ സജ്ജമായതായി പിന്നാക്ക വിഭാഗ വികസന വകുപ്പ് പാലക്കാട് മേഖലാ ഉപഡയറക്ടര്‍ അറിയിച്ചു. അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന ജൂണ്‍ 15 നു മുമ്പ് ലഭ്യമാക്കുന്നതിന് പ്രധാനാധ്യാപകർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു. ഫോൺ: 0491 2505663. 

date