Skip to main content

അപേക്ഷ ക്ഷണിച്ചു

സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേ‍ജ്‍മെന്റ് ഓഫ് സ്പെസിഫിക് ലേണിങ് ഡിസോഡേഴ്‌സ് വിഷയത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ 2024 ജൂലൈ ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ആറുമാസം ദൈർഘ്യമുള്ള കോഴ്‌സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പ്രസ്തുത കോഴ്‌സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. സ്‌കൂൾ അധ്യാപകർസ്പെഷ്യൽ എഡ്യുക്കേറ്റർമാർസൈക്കോളജിസ്റ്റ്എഡ്യുക്കേഷണൽ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന നല്‍കും. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. വിശദവിവരങ്ങൾ www.sreee.in എന്ന വെബ്‍സൈറ്റിൽ ലഭിക്കും.  ജൂൺ 30വരെ അപേക്ഷിക്കാം . മഅ്ദിന്‍ അക്കാദമി മലപ്പുറം (ഫോണ്‍9745380777), നാഷണല്‍ സര്‍വീസ് സൊസൈറ്റി പെരിന്തല്‍മണ്ണ (ഫോണ്‍: 9847610871),  മോണിങ് സ്റ്റാര്‍ വെളിമുക്ക് സൗത്ത് (ഫോണ്‍9656813329), ക്യാമ്പ് ഗൈഡന്‍സ് ആന്റ് കൗണ്‍സലിങ് സെന്റര്‍ മലപ്പുറം (ഫോണ്‍9447808822), കരുവാരക്കുണ്ട് എജ്യുക്കേഷണല്‍ ട്രസ്റ്റ് (ഫോണ്‍8089080618), സി.ആര്‍.എം.എല്‍.ഡി ചെനക്കല്‍, തേഞ്ഞിപ്പലം (ഫോണ്‍: 9072994329), കുടുംബശ്രീ ടീം താനാളൂര്‍ (ഫോണ്‍: 9400610925) എന്നിവയാണ് മലപ്പുറം ജില്ലയിലെ പഠന കേന്ദ്രങ്ങള്‍. 

 

 

--

date