Post Category
കീം 2024: ട്രയൽ ടെസ്റ്റ്
എൻജിനിയറിങ്/ ഫാർമസി കോഴ്സിലേക്കുള്ള (കീം 2024) കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് മുന്നോടിയായി മേയ് 25 നു നടത്തുന്ന ട്രയൽ ടെസ്റ്റിൽ പങ്കെടുക്കുന്നതിന് KEAM അപേക്ഷയിലൂടെ സമ്മതം അറിയിച്ചിട്ടുള്ളവർക്കായി ട്രയൽ ടെസ്റ്റിന് അഡ്മിഷൻ സ്ലിപ് വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. അഡ്മിഷൻ സ്ലിപ്പിൽ നൽകിയിട്ടുള്ള സമയത്ത് അനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രത്തിൽ അപേക്ഷകർ ട്രയൽ ടെസ്റ്റിനായി റിപ്പോർട്ട് ചെയ്യണം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റായ www.cee.kerala.gov.in സന്ദർശിക്കുക.
പി.എൻ.എക്സ്. 1820/2024
date
- Log in to post comments