Skip to main content

ഭിന്നശേഷിജീവനക്കാരുടെ സ്ഥലംമാറ്റം: ഉത്തരവ് പുറപ്പെടുവിച്ചു

ഭിന്നശേഷിയുള്ള ജീവനക്കാരെ അവശതയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള റിട്ട് ഹർജിയിന്മേലുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

ഭിന്നശേഷിക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭിന്നശേഷിയുള്ള ഒന്നിൽ കൂടുതലുള്ളയാളിനെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി സ്ഥലംമാറ്റം നൽകാൻ വകുപ്പ് തലവന് അനുമതി നൽകുന്നതായി ഉത്തരവിൽ പറയുന്നു.

ഇത്തരം വ്യക്തികൾക്ക് അഞ്ചുവർഷം കഴിയുന്ന മുറയ്ക്ക് തൊട്ടടുത്ത സ്റ്റേഷനിലേക്കോ, തൊട്ടടുത്ത സ്റ്റേഷനിൽ ഒഴിവ് ഇല്ലാത്തപക്ഷം തൊട്ടടുത്ത ജില്ലയിലേക്കോ സ്ഥലം മാറ്റം നൽകാനും വ്യവസ്ഥ ചെയ്യാം. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട 29.08.2017ലെ സ.ഉ.(എം.എസ്) നമ്പർ 18/2017/ഉഭപവ ഇപ്പോഴത്തെ ഭേദഗതിയോടെ നിലനിൽക്കുമെന്നും ഉത്തരവിൽ പറയുന്നു.

പി.എൻ.എക്‌സ്. 1824/2024

date