Skip to main content

ഗസ്റ്റ് അധ്യാപകരുടെ അഭിമുഖം

        നെയ്യാറ്റിൻകര, കുളത്തൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലീഷ്, ജേർണലിസം, മലയാളം, ഹിന്ദി, ജിയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോകെമിസ്ട്രി, കെമിസ്ട്രി, സുവോളജി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾ മേയ് 27, 28, 29, 30 തീയതികളിൽ കോളജിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

27.05.2024- സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോളജി (രാവിലെ 11 മണിയ്ക്ക്)

28.05.2024- സുവോളജി (രാവിലെ 10 മണിയ്ക്ക്), ഇംഗ്ലീഷ്, ജേർണലിസം (രാവിലെ 11.30 മണിയ്ക്ക്), കെമിസ്ട്രി (ഉച്ചയ്ക്ക് 2 മണിയ്ക്ക്)

29.05.2024- ഹിന്ദി (രാവിലെ 10.30 മണി), മലയാളം (ഉച്ചയ്ക്ക് 2 മണിയ്ക്ക്)

30.05.2024- ബയോകെമിസ്ട്രി (രാവിലെ 11 മണിയ്ക്ക്)

പി.എൻ.എക്‌സ്. 1836/2024

date