Skip to main content

സ്മാര്‍ട്ട് ഐ, എബിസി പദ്ധതി അവലോകന യോഗം

ജില്ലാ പഞ്ചായത്ത് മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കണ്ണൂര്‍ ജില്ലാ ആസൂത്രണസമിതിയും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതികളായ സ്മാര്‍ട്ട് ഐ, എബിസി പദ്ധതികളുടെ അവലോകന യോഗം  ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്നു.

തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ഉപാധ്യക്ഷന്മാര്‍ , സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുല്ലത്തീഫ് സ്വാഗതം പറഞ്ഞു.  ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ് പ്രൊഫ. സൂരജ് സ്മാര്‍ട്ട് പദ്ധതി സ്ഥാപിച്ച പഞ്ചായത്തുകളുടെ പ്രവൃത്തി സംബന്ധിച്ച വിവരണവും സംശയം നിവാരണവും നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന എബിസി പദ്ധതിയുമായി ബന്ധപ്പെട്ട വിശദീകരണം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പ്രശാന്ത് നടത്തി.

date