Skip to main content

കണ്ണൂര്‍ വാര്‍ത്തകള്‍

ചീമേനി അപ്ലൈഡ് സയന്‍സ് കോളേജില്‍
ഡിഗ്രി പ്രവേശനം

ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പള്ളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ചീമേനി അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി കോം കോ ഓപ്പറേഷന്‍, ബി എസ് സി  കമ്പ്യൂട്ടര്‍ സയന്‍സ്  കോഴ്‌സുകളില്‍ കോളേജ് നേരിട്ട് പ്രവേശനം നടത്തുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായി www.ihrdadmissions.org വഴി സമര്‍പ്പിക്കണം. എസ് സി/എസ് ടി/ഒ ഇ സി/ ഒ ബി സി(എച്ച്) എന്നീ വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  ഫോണ്‍: 8547005052, 9447596129.

മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് ഫ്രീ വര്‍ക്ക്‌ഷോപ്പ്

കെല്‍ട്രോണ്‍ നടത്തിവരുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സിന്റെ ഫ്രീ ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പ് മെയ് 24, 25 തീയതികളില്‍ വൈകിട്ട് ഏഴ് മുതല്‍ എട്ട് മണി വരെ നടത്തുന്നു.   പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍: 9072592412, 9072592416.

കമ്പ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്‌നിക്‌സ് എന്നീ  കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക.  ഫോണ്‍: 0460 2205474, 9847915099.

മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിങ്
ഡിസോഡേഴ്‌സ് പ്രോഗ്രാമിന് അപേക്ഷിക്കാം

മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിങ് ഡിസോഡേഴ്‌സ് വിഷയത്തില്‍ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ജൂലൈ ബാച്ചിലേക്ക് ഓണ്‍ലൈനായി https://app.srccc.in/register അപേക്ഷിക്കാം.  ആറുമാസത്തെ കോഴ്‌സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ള കോഴ്‌സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല.  സ്‌കൂള്‍ അധ്യാപകര്‍, സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എജുക്കേഷണല്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന.  അവസാന തീയതി ജൂണ്‍ 30.

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം - ബൈ ട്രാന്‍സ്ഫര്‍ - 706/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 ഏപ്രില്‍ എട്ടിന് നിലവില്‍ വന്ന 426/2024/എസ് എസ് അഞ്ച് നമ്പര്‍ റാങ്ക് പട്ടികയിലുള്‍പ്പെട്ട മുഴുവന്‍ ഉദേ്യാഗാര്‍ഥികള്‍ക്കും നിയമന ശിപാര്‍ശ നല്‍കിയതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

സര്‍ക്കസ് പെന്‍ഷന്‍; രേഖകള്‍ ഹാജരാക്കണം

2024 - 25 സാമ്പത്തിക വര്‍ഷത്തെ സര്‍ക്കസ് പെന്‍ഷന്‍ അനുവദിക്കുന്നതിനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ബാക്കിയുള്ള ഗുണഭോക്താക്കള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ മെയ് 31 നകം കലക്ടറേറ്റില്‍ ഹാജരാക്കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു.

ഗസ്റ്റ് അധ്യാപക നിയമനം

മാനന്തവാടി ഗവ.കോളേജില്‍ 2024-25 അക്കാദമിക് വര്‍ഷത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.  കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട ഉദേ്യാഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 27ന് രാവിലെ 10.30(ഫിസിക്‌സ്)നും, 1.30 (കെമിസ്ട്രി)നും കോളേജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഉദേ്യാഗാര്‍ഥികള്‍ ബയോഡാറ്റ  മെയ് 25നകം gcmananthavady@gmail.com ലേക്ക് അയക്കേണ്ടതാണ്.  ഫോണ്‍: 0493 5240351.

ഐഎച്ച്ആര്‍ഡി കോളേജുകളില്‍ ഡിഗ്രി ഓണേഴ്സ് പ്രവേശനം

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള  അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി ഓണേഴ്സ് പ്രോഗ്രാമുകളില്‍  കോളേജുകള്‍ക്ക് നേരിട്ട് പ്രവേശനം നടത്തുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org വഴിയാണ് സമര്‍പ്പിക്കേണ്ടത്.    അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങള്‍, 750 രൂപ (എസ് സി, എസ് ടി  250/ രൂപ) രജിസ്ട്രേഷന്‍ ഫീസ്  എസ് ബി ഐ കലക്ട് മുഖേന ഒടുക്കിയതിന്റെ വിവരങ്ങളും സഹിതം കോളേജില്‍ പ്രവേശന സമയത്ത് കൊണ്ട് വരണം. വിശദ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.

വൈദ്യുതി മുടങ്ങും

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടേരി എച്ച് എസ് എസ്, എച്ച് ടി മുണ്ടേരി എച്ച് എസ് എസ്, സബ് സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്സ്,  കഞ്ഞിരോട്, കാഞ്ഞിരോട് ബസാര്‍, ഹിറ സ്റ്റോപ്പ്, പാറോത്തുംചാല്‍, പാറോത്തുംചാല്‍ കനാല്‍  എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മെയ് 23 വ്യാഴം രാവിലെ  ഏഴ് മുതല്‍  ഉച്ചക്ക് രണ്ട് മണി വരെയും    ശ്രീറോഷ് ഒന്ന്, ശ്രീറോഷ് രണ്ട്, ശ്രീറോഷ് മൂന്ന്, ചേലോറ, പെരിങ്ങളായി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും  വൈദ്യുതി മുടങ്ങും.

ടെണ്ടര്‍

ജില്ലാ കൃഷിത്തോട്ടം തളിപ്പറമ്പ ഫാമിലേക്ക് ചെണ്ടുമല്ലി വിത്തുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ജൂണ്‍ ആറിന് രാവിലെ 11 മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0460 2203154.

date