കണ്ണൂര്‍ വാര്‍ത്തകള്‍
വിമുക്തഭടന്മാരില് നിന്നും അപേക്ഷ ക്ഷണിച്ചു
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സിന്റെ ഒഡിഷയിലുള്ള കോരാപുട്ട് ഡിവിഷനില്‍ എഞ്ചിന് ഫിറ്റര്‍, ഇലക്ട്രിക്കല്‍ ഫിറ്റര്‍ തസ്തികകളിലേക്ക് വിമുക്തഭടന്മാരില് നിന്നും അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 27.
ശ്രീരാമം ലൈഫ് ഇന്‍ഷൂറന്‍സ് ഗ്രൂപ്പിന്റെ കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി ബ്രാഞ്ചുകളില്‍ ബിസിനസ് ഡവലപ്മെന്റ് മാനേജര്‍, എക്സിക്യൂട്ടീവ് സെയില്‍സ് ഓഫീസര്‍ തസ്തികകളിലേക്ക് വിമുക്തഭടന്മാരില് നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/ ഡിഗ്രി യോഗ്യതയുള്ള 45 വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് മെയ് 27നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം.
തേക്ക് തൈകള്‍ വില്പനക്ക്
കണ്ണവം ഫോറസ്റ്റ് റെയിഞ്ചിലെ ചെറുവാഞ്ചേരി സെന്‍ട്രല്‍ നഴ്സറിയില്‍ ഉല്പാദിപ്പിച്ച തേക്ക് ബാസ്കറ്റഡ് തൈകള്‍ പൊതുജനങ്ങള്‍ക്ക് ചെറുവാഞ്ചേരി സെന്‍ട്രല്‍ നഴ്സറിയില്‍ ലഭിക്കും. ഫോണ്‍: 8547602670, 8547602671, 9745938218, 9400403428, 0490 2300971.
ട്രെയിനേഴ്സ് ട്രെയിനിങ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര് സി കമ്മ്യൂണിണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ട്രെയിനേഴ്സ് ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ള കോഴ്സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. ആറുമാസമാണ് കോഴ്സ് ദൈര്‍ഘ്യം. ശനി/ഞായര്‍/ പൊതു അവധി ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓണ്‍ലൈനായി https://app.srccc.in/register ലൂടെ അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 30. വിശദ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ഫോണ്‍: 6282880280, 8921272179.
വൈദ്യുതി മുടങ്ങും
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വട്ടപൊയില് കനാല്‍, കരിയില്‍കാവ്, പന്നിയോട്ട് എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ മെയ് 24 ന് രാവിലെ ഏഴ് മുതല്‍ 11 മണി വരെയും ശ്രീറോഷ് ഒന്ന്, ശ്രീറോഷ് രണ്ട്, ശ്രീറോഷ് മൂന്ന്, ചേലോറ, പെരിങ്ങളായി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കക്കംപാലം മൂന്നുനിരത്ത്, പോര്‍ട്ട് ക്വാട്ടേഴ്സ്, കപ്പക്കടവ്, സേഫ് പേക്കേഴ്സ്, ഗ്രാമീണ വായനശാല എന്നീ ഭാഗങ്ങളില്‍ മെയ 24ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെ വൈദ്യുതി മുടങ്ങും.
രേഖകള്‍ ഹാജരാക്കണം
ലോക്സഭാ തിരഞ്ഞെടുപ്പ് 2024 മായി ബന്ധപ്പെട്ട് കണ്ണൂര്‍ താലൂക്കിന് കീഴിലുള്ള കല്ല്യാശ്ശേരി, അഴീക്കോട്, കണ്ണൂര്‍, ധര്‍മ്മടം എന്നീ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച ടാക്സി വാഹനങ്ങള്‍ വാടക അനുവദിക്കുന്നു. ഇതിനായി അഅര്‍ ടി ഒ നല്കുന്ന അസ്സല് ഉത്തരവ്, ആര് സി ബുക്കിന്റെ കോപ്പി, ഉടമയുടെയും ഡ്രൈവറുടെയും ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, അസ്സല് ട്രിപ്പ് ഷീറ്റ്, ആര് സിയില്‍ ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കില്‍ ആയതിന്റെ സാക്ഷ്യപത്രം എന്നിവ കണ്ണൂര്‍ താലൂക്ക് ഇലക്ഷന് വിഭാഗത്തില്‍ ഉടന്‍തന്നെ ഹാജരാക്കേണ്ടതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
ഡ്രൈവിങ് ടെസ്റ്റ് മാറ്റി
ഇരിട്ടി സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ മെയ് 25ന് നടത്താനിരുന്ന ഡ്രൈവിങ് ടെസ്റ്റ് മെയ് 29ലേക്ക് മാറ്റിയതായി ഇരിട്ടി ജോയിന്റ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0490 2490001.
- Log in to post comments