Skip to main content

കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി ഓണേഴ്സ് പ്രവേശനം

ഐഎച്ച്ആർഡിക്കു കീഴിൽ കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (0495-2765154, 2768320, 8547005044), ചേലക്കര  (0488-4227181, 8547005064), കുഴൽമന്ദം (04922-285577, 8547005061), മലമ്പുഴ (0491-2530010, 8547005062), നാദാപുരം (0496-25556300, 8547005056), നാട്ടിക  (0487-2395177, 8547005057), തിരുവമ്പാടി  (0495-2294264, 8547005063), വടക്കഞ്ചേരി  (0492-2255061, 8547005042), വട്ടംകുളം ( 0494-2689655, 8547006802), വാഴക്കാട്  (0483-2728070, 8547005055), അഗളി  (04924-254699, 9447159505), മുതുവല്ലൂർ (0483-2963218, 8547005070), മീനങ്ങാടി (0493-6246446, 8547005077), അയലൂർ (04923-241766, 8547005029), താമരശ്ശേരി (0495-2223243,8547005025), കൊടുങ്ങല്ലൂർ (0480-2816270, 8547005078) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന  അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2024-25 അധ്യയന വർഷത്തിൽ ഡിഗ്രി ഓണേഴ്സ് പ്രോഗ്രാമുകളിൽ  കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50% സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. ഓൺലൈനായി SBI Collect മുഖേന ഫീസ് അടയ്ക്കാം. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്നിർദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി ,എസ്.റ്റി  250/- രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അഡ്മിഷൻ സമയത്ത് ഹാജരാക്കണം. വിശദ വിവരങ്ങൾക്ക്: www.ihrd.ac.in .

പി.എൻ.എക്‌സ്. 1838/2024

date