Skip to main content

താത്കാലിക അധ്യാപക ഒഴിവ്

ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ  അദ്ധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ലക്ചറർ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് (യോഗ്യത- ഫസ്റ്റ് ക്ലാസ് ബി ടെക്  ബിരുദം), ലക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് (യോഗ്യത- ഫസ്റ്റ് ക്ലാസ് ബി ടെക്  ബിരുദം)ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (യോഗ്യത- ഫസ്റ്റ് ക്ലാസ്  MCA) എന്നീ തസ്തികകളിലേക്കാണ് നിയമനം. ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ മേയ് 30നും കമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ 31നുമാണ് അഭിമുഖം. താല്പര്യമുള്ളവർ അതാത് ദിവസം രാവിലെ 10ന്  ബയോഡേറ്റയും ഒർജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0486 2297617, 9947130573, 9744157188.

പി.എൻ.എക്‌സ്. 1841/2024

date