Skip to main content

കിറ്റ്സ് ഹെൽപ്പ് ഡെസ്ക് തുടങ്ങി

        കേരള സർവകലാശാല ഈ അധ്യയന വർഷം മുതൽ നടപ്പാക്കുന്ന നാല് വർഷ ബിരുദ പ്രോഗ്രാമുകളെ കുറിച്ച് കിറ്റ്സ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കിറ്റ്സ് നാല് വർഷ യു.ജി.പി. ഹെൽപ് ഡെസ്ക് കിറ്റ്സ് ഡയറക്ടർ ഡോ. എം. ആർ. ദിലീപും, ഹെൽപ്പ് ഡെസ്ക് പോർട്ടൽ കിറ്റ്സ് പ്രിൻസിപ്പാൾ ഡോ. ബി. രാജേന്ദ്രനും ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം വഴുതക്കാട് ഗവ. വിമൻസ് കോളേജിലെ കൊമേഴ്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. ബിജു ക്ലാസെടുത്തു. രക്ഷിതാക്കൾക്കും കുട്ടികൾക്കും കൂടുതൽ വിവരങ്ങൾക്ക് 9447297722, 8129768742 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

പി.എൻ.എക്‌സ്. 1858/2024

date