Skip to main content

വെറ്ററിനറി ഡോക്ടർ നിയമനം

ഇടുക്കി ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ  കട്ടപ്പന, ദേവികുളം ബ്ലോക്കുകളിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ ഫസ്റ്റ് ഷിഫ്റ്റിലേക്കും,  കട്ടപ്പന, ദേവികുളം, അഴുത, അടിമാലി, ഇടുക്കി, തൊടുപുഴ, നെടുങ്കണ്ടം ബ്ലോക്കുകളിലെ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിനും വെറ്ററിനറി ഡോക്ടര്‍മാരെ  90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.   ബി വി എസ് സി   & എഎച്ച് 

യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ നേടിയിട്ടുള്ളതുമായ വെറ്ററിനറി ബിരുദധാരികള്‍  ജൂൺ 11   ചൊവ്വാഴ്ച രാവിലെ 11ന് പൂര്‍ണ്ണമായ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്,   പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം  തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കുന്നതാണ്.   നിയമനം  90 ദിവസം വരെ ആയിരിക്കും.

 

 

date