Skip to main content

ശുചിത്വ സന്ദേശ യാത്രക്ക് മൂന്ന് പെരിയയില്‍ തുടക്കം

 

പൊതു ഇടങ്ങള്‍ മാലിന്യമുക്തമാക്കാന്‍ ജനകീയ മുന്നേറ്റം സൃഷ്ടിക്കുന്നതിനായ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യയുടെ നേതൃത്വത്തിലുള്ള ശുചിത്വ സന്ദേശ യാത്രക്ക് പെരളശ്ശേരി മൂന്ന് പെരിയയില്‍ തുടക്കമായി.
പെരളശ്ശേരി, ചെമ്പിലോട് പഞ്ചായത്തുകളിലെ മാലിന്യങ്ങള്‍ വലിച്ചെറിയപ്പെട്ട കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച സംഘം മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരായ സ്റ്റിക്കറുകള്‍ പതിച്ചു. പരിപാടിയുടെ ഓര്‍മ്മക്കായ് മൂന്ന് പെരിയയില്‍ മാവിന്‍ തൈയ്യും നട്ടു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള അധ്യക്ഷത വഹിച്ചു. ശുചിത്വ മികവില്‍ വ്യത്യസ്ത മാതൃക പുലര്‍ത്തുന്ന ക്ലീന്‍  മൂന്ന്‌പെരിയ ടീമിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മാവിന്‍ തൈ സമ്മാനിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ  യു പി ശോഭ, അഡ്വ കെ കെ രത്‌നകുമാരി, വി കെ സുരേഷ് ബാബു,

പെരളശ്ശേരി ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട് എ വി ഷീബ, വൈസ് പ്രസിഡണ്ട്  വിപ്രശാന്ത്, ഹരിത കേരളം മിഷന്‍ ജില്ലാ കോ- ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍,  ജില്ലാ ശുചിത്വ മിഷന്‍ കോ. ഓഡിനേറ്റര്‍ കെ.എം. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, വ്യാപാരികള്‍, സാമൂഹ്യ രാഷ്ട്രീയ നേതാക്കന്മാര്‍   തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും പ്രസിഡണ്ടുമാരുടെ നേതൃത്വത്തില്‍  ശുചിത്വ സന്ദേശ യാത്രകള്‍ സംഘടിപ്പിക്കും. ബ്ലോക്ക് തല ശുചിത്വ സന്ദേശ യാത്രകള്‍ക്ക് അടുത്ത ആഴ്ച തുടക്കമാവും.

 

 

date