Skip to main content

കവചം: ജില്ലയില്‍ ആറിടങ്ങളില്‍ സൈറണുകള്‍ പ്രവര്‍ത്തിപ്പിക്കും

ദുരന്തനിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന് (ജൂണ്‍ 11) നടത്തും. ജില്ലയില്‍ ആറ് സ്ഥലങ്ങളില്‍ സൈറണുകള്‍ വിവിധ സമയങ്ങളിലായി മുഴങ്ങും. എം.പി.സി.എസ് കടപ്പുറം, ജി.എഫ്.എസ്.എസ്.എസ് നാട്ടിക, മണലൂര്‍ ഐ.ടി.ഐ, ജി.എഫ്.എസ്.എസ്.എസ് കൈപ്പമംഗലം, എം.പി.സി.എസ് അഴീക്കോട്, ചാലക്കുടി മോഡല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ സൈറണുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുക. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

date