Skip to main content

ഫോട്ടോ ജേണലിസം കോഴ്‌സ് പരീക്ഷാഫലം പ്രഖ്യാപിച്ചു

 

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ പത്താം ബാച്ച് ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.  അക്കാദമി തിരുവനന്തപുരം സെന്ററിലെ ബി. ഭരത് ചന്ദ്രന്‍ ഒന്നാം റാങ്കിനും കൊച്ചി സെന്ററിലെ സച്ചിന്‍ സണ്ണി രണ്ടാം റാങ്കിനും തിരുവനന്തപുരം സെന്ററിലെ പി.വി.വിഗ്നേഷ് സ്വാമി മൂന്നാം റാങ്കിനും അര്‍ഹരായി. കന്യാകുമാരി  പൊന്‍മനയില്‍ മംഗലം സൗപര്‍ണികയില്‍ ബാലചന്ദ്രന്റെയും, തങ്കമണിയുടെയും  മകനാണ് ഒന്നാം റാങ്ക് നേടിയ ബി. ഭരത് ചന്ദ്രന്‍. പെരുമ്പാവൂര്‍ കൂവപ്പടി മാവേലി വീട്ടില്‍ സണ്ണിയുടേയും മീനയുടേയും മകനാണ് രണ്ടാം റാങ്ക് നേടിയ സച്ചിന്‍ സണ്ണി. തിരുവനന്തപുരം ചെമ്പഴന്തി മണയ്ക്കല്‍ ഡ്യൂ ഡ്രോപ്പ് ഇഞഅ/ഇ1ല്‍ വിജയകുമാരന്റെയും ഡോ.ഗ്രീഷ്മലതയുടെയും മകനാണ് മൂന്നാം റാങ്ക് നേടിയ പി.വി.വിഗ്നേഷ് സ്വാമി. പരീക്ഷാഫലം അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org ല്‍ ലഭിക്കും.

date