Skip to main content

സൈറണുകളുടെ പ്രവർത്തന പരീക്ഷണം നടക്കും

 

കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവർത്തന പരീക്ഷണം വരും ദിവസങ്ങളിൽ നടത്തുന്നതാണ്. 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണം ജൂൺ 11 ന് വിവിധ സമയങ്ങളിലായി നടത്തുന്നതാണെന്ന് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

 എറണാകുളം ജില്ലയിൽ പള്ളിപ്പുറം, തുരുത്തിപ്പുറം, പാലിയം ഗവ. എച്ച്എസ്എസ് ചേന്ദമംഗലം, ഗവ. ജെബിഎസ് കുന്നു കര, ഗവ. എം.ഐ.യു പി. എസ് വെളിയത്തുനാട്, ഗവ. എച്ച് എസ് വെസ്റ്റ് കടുങ്ങല്ലൂർ, ഗവ. ബോയ്സ് എച്ച് എസ് എസ് ആലുവ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ശിവൻ കുന്ന്, മുവാറ്റുപുഴ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മുടിക്കൽ, എറണാകുളം ഗവ. ഗസ്റ്റ് ഹൗസ്, ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെൻ്റർ, കളക്ടറേറ്റ്, കാക്കനാട് എന്നിവിടങ്ങളിലാണ് സൈറണുകളുടെ പരീക്ഷണം നടക്കുക

date