Post Category
കാലവര്‍ഷം: ജില്ലയില്‍ ഒരു വീട് പൂര്‍ണമായും 11 വീടുകള്‍ ഭാഗികമായും തകര്‍ന്നു
ജൂണ്‍ ഒന്നു മുതലുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ പതിനൊന്ന് വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. തളിപ്പറമ്പ് താലൂക്കിലാണ് ഒരു വീട് പൂര്‍ണമായും തകര്‍ന്നത്. ഇവിടെ ഒരു വീട് ഭാഗികമായും തകര്‍ന്നു. പയ്യന്നൂര്‍ താലൂക്കില്‍ നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇരിട്ടി , തലശ്ശേരി താലൂക്കുകളില്‍ രണ്ടു വീടുകള്‍ വീതവും കണ്ണൂര്‍ താലൂക്കില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തു.
date
- Log in to post comments