Skip to main content

എം.ആര്‍.എസില്‍ ഒഴിവ്: അഭിമുഖം ഇന്ന്

നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയുമായി ഇന്ന് (ജൂണ്‍ 12) രാവിലെ 10 ന് ഓഫീസില്‍ നേരിട്ട് എത്തണം. ഒരേ സ്ഥാപനത്തില്‍ മൂന്ന് വര്‍ഷവും ജില്ലയില്‍ അഞ്ച് വര്‍ഷവും ജോലി ചെയ്തവര്‍ അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 04935-293868
 

date