Skip to main content
ജില്ലാ ശിശുക്ഷേമസമിതി വാർഷികപൊതുയോഗം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ആർ.ആർ. ഡെപ്യൂട്ടി കളക്ടർ സജികുമാർ പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നു.  

ശിശുക്ഷേമസമിതി വാർഷികപൊതുയോഗം ചേർന്നു

കോട്ടയം: ജില്ലാ ശിശുക്ഷേമസമിതി വാർഷികപൊതുയോഗം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ആർ.ആർ. ഡെപ്യൂട്ടി കളക്ടർ സജികുമാർ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റായ എ.ഡി.സി. ജനറൽ ജി. അനീസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു. 2023-24 വർഷത്തെ വരവ് ചെലവു കണക്കും ബജറ്റും യോഗത്തിൽ അവതരിപ്പിച്ചു. തുടർന്നു റിപ്പോർട്ടിന്മേലുള്ള ചർച്ചയും സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് ആർ. അനന്ദനാരായണ റെഡ്യാർ, ജോയിന്റ് സെക്രട്ടറി പി.ഐ. ബോസ്, ട്രഷറർ ടി. ശശികുമാർ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫ്‌ളോറി മാത്യൂ എന്നിവർ പ്രസംഗിച്ചു.

പരാതി കേൾക്കാൻ ജില്ലാ കളക്ടർ പഞ്ചായത്തുകളിലെത്തുന്നു

കോട്ടയം: ജില്ലാ കളക്ടർ വി. വിഗ്നേശ്വരി പരാതികൾ കേൾക്കാൻ ഗ്രാമപഞ്ചായത്തുകളിലെത്തുന്നു. ജൂൺ 15ന് രാവിലെ 11ന് പള്ളിക്കത്തോട് പഞ്ചായത്ത് ഓഫീസിലും ജൂൺ 19ന് രാവിലെ 10.30ന് കുറവിലങ്ങാട് പഞ്ചായത്ത് ഓഫീസിലും പരാതിക്കാരെ കേൾക്കും. പരാതികൾ ജില്ലാ കളക്ടർക്ക് നരിട്ടുനൽകാം.
(കെ.ഐ.ഒ. പി.ആർ1177/2024)

ക്യാഷ് അവാർഡ്: അപേക്ഷിക്കാം

കോട്ടയം: കേരള സംസ്ഥാന അസംഘടിതതൊഴിലാളി സാമൂഹ്യ സുരക്ഷാബോർഡിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സിയ്ക്ക് എല്ലാവിഷയത്തിനും എ പ്ലസ്  നേടിയവർക്കുള്ള   2023 -2024 സാമ്പത്തിക വർഷത്തിലെ ക്യാഷ് അവാർഡ് നൽകുന്നു. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് /മാർക്ക് ലിസ്റ്റിന്റെ  അതത് സ്‌കൂളിൽനിന്ന് സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, അനുബന്ധ രേഖകൾ എന്നിവ സഹിതം കേരള സംസ്ഥാന അസംഘടിതതൊഴിലാളി സാമൂഹ്യ സുരക്ഷാബോർഡിന്റെ കോട്ടയം ജില്ലാ ഓഫീസിൽ ഹാജരാക്കണം.വിശദവിവരങ്ങൾക്ക് ഫോൺ04812300762.

(കെ.ഐ.ഒ. പി.ആർ1178/2024)

ഐ.ടി.ഐ പ്രവേശനം: അപേക്ഷിക്കാം
കോട്ടയം: തിരുവാർപ്പ് ഗവ.ഐ.ടി.ഐ യിൽ 2024-25 അധ്യയനവർഷത്തേക്ക്  പ്ലംബർ, ഇലക്ട്രീഷ്യൻ ട്രേഡുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in    വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.അവസാനതീയതി ജൂൺ 29. വിശദവിവരങ്ങൾക്ക് ഫോൺ:0481-2380404

(കെ.ഐ.ഒ. പി.ആർ1179/2024)

സീറ്റുകൾ ഒഴിവ്
കോട്ടയം:ടൂറിസം വകുപ്പിന് കീഴിലുള്ള കുമാരനല്ലൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2024-25 അധ്യയനവർഷത്തിൽ വിദ്യാർത്ഥി പ്രവേശനത്തിന്  ഏതാനും സീറ്റുകൾ ഒഴിവുണ്ട്.പ്രവേശനം ആഗ്രഹിക്കുന്നവർ നേരിട്ട് ഹാജരാകേണ്ടതാണ്.വെബ്സൈറ്റ് www.fcikerala.org കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0481-2312504,9495716465

(കെ.ഐ.ഒ. പി.ആർ1180/2024)

സ്‌കോൾ കേരളയിൽ യോഗ കോഴ്സ്: അപേക്ഷ ക്ഷണിച്ചു

കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കോൾ കേരളയിൽ നാഷണൽ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് മിഷന്റെയും അംഗീകാരത്തോടെ ആരംഭിച്ച ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സിന്റെ  രണ്ടാം ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലെ രണ്ടുവരെ രജിസ്ട്രേഷൻ നടത്താം. 100 രൂപാ ഫൈനോടുകൂടി ജൂലൈ 10 വരെയും രജിസ്റ്റർ ചെയ്യാം .ഹയർ സെക്കൻഡറി / തത്തുല്യ കോഴ്സിലെ വിജയമാണ് യോഗ്യത. പ്രായപരിധി 17-50 .കൂടുതൽ വിവരങ്ങൾക്ക് സ്‌കോൾ കേരളാ ജില്ലാ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ 0481- 2300 443.9496094157

(കെ.ഐ.ഒ. പി.ആർ1181/2024)

ഐ.ടി.ഐ.  പ്രവേശനം

കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കുറിച്ചി ഗവൺമെന്റ് ഐ.ടി.ഐയിൽ എൻ.സി.വി.റ്റി അംഗീകാരമുള്ള ദ്വിവത്സര ഇലക്ട്രീഷൻ ട്രേഡിൽ 2024 - 2026 ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് യോഗ്യത. https://scdditiadmission.kerala.gov.in എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ആകെ സീറ്റുകളിൽ 80 ശതമാനം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും 10 ശതമാനം പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കും 10 ശതമാനം മറ്റു വിഭാഗത്തിൽപ്പെട്ടവർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ജൂലൈ 25 നകം അപേക്ഷിക്കണം. വിശദ വിവരത്തിന് ഫോൺ: 0481 2435272,9446746465

(കെ.ഐ.ഒ. പി.ആർ1182/2024)

അധ്യാപക നിയമനം

കോട്ടയം: പാത്താമുട്ടം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ  നിലവിലുള്ള ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ  താൽക്കാലിക അധ്യാപകനിയമനം നടത്തുന്നു. ടി.ടി.സി/ഡി. എഡ് /ഡി.എൽ.എഡും  കെ ടെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവർ ജൂൺ 19ന് രാവിലെ 11.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി  അഭിമുഖത്തിന് സ്‌കൂൾഓഫീസിലെത്തണം.
 

date