Skip to main content

മത്സ്യസമ്പദ് യോജനയുടെ ഘടക പദ്ധതികളിലേക്ക് അപേക്ഷിക്കാം

കേരളസര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ഘടക പദ്ധതികളായ ബയോഫ്‌ളോക്ക് (എസ്.സി-1), മീഡിയം ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ് (ജി), മത്സ്യ സേവന കേന്ദ്ര (ജി),  മത്സ്യവിപണനത്തിനുള്ള മോട്ടോര്‍ സൈക്കിള്‍ വിത്ത് ഐസ്‌ബോക്‌സ് എന്നിവയിലേക്ക് താല്‍പര്യമുള്ള കര്‍ഷകരില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജൂണ്‍ 19 ന് മുമ്പായി രേഖകള്‍സഹിതം അതത് മത്സ്യഭവനുകളിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലായത്തിലോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0494-2666428.

 

date