Skip to main content

പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ പരാതി പരിഹാര അദാലത്ത് 25, 26 തീയതികളിൽ

കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ പരാതി പരിഹാര അദാലത്ത് ജൂൺ 25, 26 തീയതികളിൽ മലപ്പുറം ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. കമ്മീഷൻ ചെയർപേഴ്‌സൺ ശേഖരൻ മിനിയോടൻ, മെമ്പർമാരായ അഡ്വ സേതു നാരായണൻ, ടി.കെ. വാസു എന്നിവർ അദാലത്തിന് നേതൃത്വം നൽകും. പട്ടികജാതി പട്ടികഗോത്രവർഗ്ഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുള്ളതും വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിൽ, പരാതിക്കാരെയും പരാതി എതിർകക്ഷികളെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥ രെയും നേരിൽ കേട്ട് പരാതികൾ തീർപ്പാക്കും. പുതിയ പരാതികൾ സ്വീകരിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും.

 

date