Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

അരീക്കോട് താലൂക്ക് ആശുപത്രിയിലേക്ക് ഹൗസ് കീപ്പിങ് ജോലികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് താല്‍പര്യമുള്ള അംഗീകൃത ഏജന്‍സികള്‍/ കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ജൂണ്‍ 24 വൈകീട്ട് മൂന്ന് മണി വരെ ടെണ്ടര്‍ ഫോറം ഓഫീസില്‍ നിന്നും ലഭിക്കും. ടെണ്ടര്‍ ‘സൂപ്രണ്ട്, താലൂക്ക് ആശുപത്രി, അരീക്കോട്’ എന്ന മേല്‍ വിലാസത്തില്‍ ജൂണ്‍ 25 രാവിലെ 11 മുമ്പായി ലഭിക്കണം. ജൂണ്‍ 25 ഉച്ചയ്ക്ക് 12 ന് ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2851700.

അങ്ങാടിപ്പുറത്തെ പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളേജിലെ ഉപയോഗ ശൂന്യമായ ഹോസ്റ്റല്‍ കെട്ടിടം പൊളിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നവര്‍ നിരതദ്രവ്യമായി പ്രിന്‍സിപ്പളിന്റെ പേരില്‍ എടുത്ത, എസ്.ബി.ഐ പെരിന്തല്‍മണ്ണ ബ്രാഞ്ചില്‍ മാറാവുന്ന 3000 രൂപയുടെ ഡി.ഡി അടക്കം ചെയ്യണം. ജൂണ്‍ 27 രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04933 227253

date